🖇️ കേരളത്തിലെ അനുഷ്ഠാന കലകൾ എന്ന വിഷയത്തിൽ ധാരണ നേടുന്നു.
🖇️കേരളത്തിലെ ശക്തമായ നാടോടി കലകളെ മനസ്സിലാക്കുന്നു
🖇️ മിത്തുകളെ കുറിച്ച് അറിവ് നേടുന്നു
🖇️ കതുവനൂർ വീരൻ തെയ്യത്തെ പരിചയപ്പെടുന്നു
കുറിപ്പ്
ധാരാളം അനുഷ്ഠാന കലകൾ രൂപം കൊണ്ട നാടാണ് നമ്മുടേത്.സാധാരണ ക്ഷേത്രങ്ങളിലും കാവുകളിലുമായി അത്തരത്തിൽ ഉള്ള നിരവധി കലകൾ നാം കണ്ട് ശീലിച്ചിട്ടുണ്ട്. തെയ്യം,തിറ, മുടിയേറ്റ്,പടയണി, മുടിയാട്ടം, സർപ്പം പാട്ട് തുടങ്ങിയവ ഉദാഹരണങ്ങൾ.
ചില അനുഷ്ഠാന നൃത്തങ്ങളിലൂടെ മനുഷ്യന് ദൈവമായി മാറാനും, ദൈവവുമായി സംവദിക്കാനും സാധ്യമാകുന്നു എന്നതിന്റെ തെളിവുകളാണ് തെയ്യങ്ങളും വെളിച്ചപ്പാടുകളും.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം.തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.
വടക്കൻ കേരളത്തിലെ (കണ്ണൂർ ജില്ലയിലെ) മാങ്ങാട്ട് എന്ന പ്രദേശത്തെ നിവാസിയായിരുന്ന മന്ദപ്പൻ ചേകവർഎന്ന തീയർ സമുദായത്തിൽപ്പെട്ട യോദ്ധാവാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യമൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതുവനൂർ വീരൻ എന്നറിയപ്പെടുന്ന തെയ്യം.